ഭ്രൂണഹത്യ ചെയ്യില്ലെന്ന് അള്‍ത്താരയ്ക്കു മുന്‍പില്‍ പ്രതിജ്ഞ ആവര്‍ത്തിച്ച് മെക്സിക്കന്‍ ഡോക്ടര്‍മാര്

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ജാലിസ്‌കോ സംസ്ഥാനത്തെ സാൻ ജുവാൻ ഡി ലോസ് ലാഗോസ് കത്തീഡ്രൽ ബസിലിക്കയിലെ അള്‍ത്താരയുടെ മുന്‍പില്‍ ഒരു കാരണവശാലും ഗര്‍ഭഛിദ്രം ചെയ്യില്ലെന്ന പ്രതിജ്ഞയെടുത്ത് ഡോക്ടര്‍മാര്‍. ബിഷപ്പ് ജോർജ് ആൽബെർട്ടോ കവാസോസ് അരിസ്‌പെയുടെ സാന്നിധ്യത്തിലായിരിന്നു ഭ്രൂണഹത്യയ്ക്കെതിരെയുള്ള തങ്ങളുടെ ശക്തമായ നിലപാട് ആവര്‍ത്തിച്ചുറപ്പിച്ച് നൂറോളം ഡോക്ടര്‍മാര്‍ തീരുമാനം പുതുക്കിയത്. ഒക്‌ടോബർ 23 ശനിയാഴ്ച മരിയന്‍ തിരുസ്വരൂപത്തിന് മുന്നിലായിരിന്നു പ്രതിജ്ഞ ചടങ്ങ്. സാൻ ജുവാനിലെ പരിശുദ്ധ അമ്മയുടെയും ബിഷപ്പ് ജോർജ് ആൽബെർട്ടോ കവാസോസ് അരിസ്പേയുടെയും സാന്നിധ്യത്തിന് സാക്ഷിയായി ഗര്‍ഭഛിദ്രം ചെയ്യില്ലെന്ന് സത്യപ്രതിജ്ഞയെടുക്കുകയാണെന്ന് മെക്സിക്കൻ ഡോക്ടർമാര്‍ പ്രതിജ്ഞയില്‍ ഊന്നിപ്പറഞ്ഞു. ഭ്രൂണഹത്യയെ അനുകൂലിച്ചുകൊണ്ടുള്ള സുപ്രിം കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരിന്നു ഇപ്രകാരം ചെയ്യുവാന്‍ തീരുമാനിച്ചതെന്ന് ഡോക്ടറായ എവറാർഡോ ലോപ്പസ് പാഡില്ല എസിഐ പ്രെൻസയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.