അൾത്താര ബാലകർ തിരുസഭയുടെ സന്തോഷം: ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ

കോട്ടപ്പുറം: അൾത്താര ബാലന്മാരായ കുട്ടികൾ തിരുസഭയുടെ സന്തോഷവും പ്രതീക്ഷയും ആണെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് ഡോക്ടർ അംബ്രോസ് പുത്തൻവീട്ടിൽ അഭിപ്രായപ്പെട്ടു.

കോട്ടപ്പുറം രൂപതയിലെ അൾത്താര ബാലകന്മാരുടെ സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടപ്പുറം വികാസ് ആൽബെർട്ടൈൻ അനിമേഷൻ സെന്ററിൽ വച്ച് സംഘടിപ്പിച്ച സംഗമം കോട്ടപ്പുറം രൂപത വികാരി ജനറൽ റോബി കളത്തിൽ ഉദ്ഘാടനം ചെയ്തു. കിഡ്സ് ഡയറക്ടർ ഫാദർ പോൾ തോമസ് കളത്തിൽ സന്നിഹിതനായിരുന്നു.

വരാപ്പുഴ അതിരൂപത പിആർഒ ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ. വിൻ കുരിശിങ്കൽ, ഫാ. ആന്റെൺ ജോസഫ് ഇലഞ്ഞിക്കൽ, ബ്രദർ സ്റ്റിവിൻ എന്നിവർ ക്ലാസുകൾ നയിച്ചു. ഫാദർ ആൻസ് പല്ലിശ്ശേരി, അൾത്താര ബാലസംഘം ഡയറക്ടർ ഫാ. സിന്റോ കുര്യാപറമ്പിൽ എന്നിവർ നേതൃത്വം നൽകി. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി  മുന്നൂറിലധികം അൾത്താര ബാലന്മാർ സംഗമത്തിൽ പങ്കെടുത്തു.