മൂന്നരകോടിരൂപയുടെ വായ്പ വിതരണം സംഘടിപ്പിച്ച് കിഡ്സ് കോട്ടപ്പുറം വനിതാദിനാഘോഷം നടത്തി

കോട്ടപ്പുറം ഇന്‍റഗ്രേയ്റ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി (കിഡ്സ് കോട്ടപ്പുറം)ന്‍റെ ആഭിമുഖ്യത്തില്‍ 2025 മാര്‍ച്ച് 8 ശനിയാഴ്ച രാവിലെ 9.30ന് വികാസ് ആല്‍ബര്‍ട്ടൈന്‍ ആനിമേഷന്‍ സെന്‍ററില്‍  സംരംഭം ചെയ്യുന്ന സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍റെയും ഫെഡറല്‍ ബാങ്കിന്‍റെയും സഹായോത്തോടെ കുറഞ്ഞ പലിശനിരക്കില്‍ മൂന്നരകോടി രൂപയുടെ വായ്പ  വിതരണവും   ലോകവനിതാദിനാചരണം സംഘടിപ്പിച്ചു.  

പരിപാടിയുടെ ഉദ്ഘാടനം ആലുവ സെന്‍റ് സേവ്യേഴ്സ് കോളേജ്  പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. മിലന്‍ ഫ്രാന്‍സ്  നിര്‍വ്വഹിച്ചു. കോട്ടപ്പുറം രൂപത ചാന്‍സിലര്‍ വെരി. റവ. ഫാ. ഷാബു കുന്നത്തൂര്‍  അദ്ധ്യക്ഷനായിരിക്കുന്ന യോഗത്തില്‍  പ്രശസ്ത പിന്നണി ഗായകനും വൈദീകനുമായ  റവ. ഫാ. ബിബിന്‍ ജോര്‍ജ്ജ് മുഖ്യാതിഥിയായിന്നു.

യോഗത്തില്‍ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, തൃശ്ശൂര്‍ അസി. ജനറല്‍ മാനേജര്‍ ശ്രീ. ജിതിന്‍ പി.പി.  ഒന്നരകോടി രൂപയുടെ വായ്പ  വിതരണവും  കൊടുങ്ങല്ലൂര്‍ ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ശ്രീമതി വഹീദ ബീഗം  രണ്ട് കോടി രൂപയുടെ വായ്പാവിതരണോദ്ഘാടനവും നടത്തി.

കൊടുങ്ങല്ലൂര്‍ മുന്‍സിപാലിറ്റി ആരോഗ്യസ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി എല്‍സി പോള്‍, കൊടുങ്ങല്ലൂര്‍ വാഡ് കൗണ്‍സിലര്‍ ശ്രീ. വി.എം. ജോണി. എല്‍.ഐ.സി. ഓഫ് ഇന്ത്യ കൊടുങ്ങല്ലൂര്‍ ബ്രാഞ്ച് മാനേജര്‍ ശ്രീ. ഹരിപ്രസാദ് സി. ആര്‍ബിഐ ഫിനാന്‍ഷ്യല്‍ ലിറ്റര്‍സി കൗണ്‍സിലര്‍ ശ്രീമതി റാണി നിക്സണ്‍, KLCWA സംസ്ഥാന ട്രെഷററും കോട്ടപ്പുറം രൂപതയുടെ പ്രസിഡന്‍റുമായ ശ്രീമതി റാണി പ്രദീപ്, കിഡ്സ് അസി. ഡയറക്ടര്‍ റവ. ഫാ. എബ്നേസര്‍ ആന്‍റണി കാട്ടിപ്പറമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.   കിഡ്സ് ഡയറക്ടര്‍ റവ. ഫാ പോള്‍ തോമസ് കളത്തിലിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അസി. ഡയറക്ടര്‍ റവ. ഫാ. ബിയോണ്‍ തോമസ് കോണത്ത് സ്വാഗതവും കോ- ഓഡിനേറ്റര്‍ ശ്രീമതി ഗ്രേയ്സി ജോയ് നന്ദിയും പറഞ്ഞു.

ആയിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.   വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച വനിത കളെ ആദരിച്ചു. എസ്.എച്ച്.ജി അംഗങ്ങളുടെ കലാപരിപാടികളും വിവിധ സംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കന്നു.