കോട്ടപ്പുറം രൂപതയിൽ ഫ്രാൻസിസ് പാപ്പ അനുസ്മരണ ദിവ്യബലി നടത്തി

കോട്ടപ്പുറം : ഫ്രാൻസിസ് പാപ്പയുടെ ആത്മശാന്തിക്ക് വേണ്ടി  കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ   അനുസ്മരണ ദിവ്യബലി നടത്തി.  കോട്ടപ്പുറം ബിഷപ്പ്  എമിരിറ്റസ് ജോസഫ് കാരിക്കശ്ശേരിയുടെ  മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ കോട്ടപ്പുറം രൂപതയിലെ എല്ലാ വൈദീകരും സഹകാർമ്മികരായി.  രൂപതയിലെ  വിവിധ ഇടവകകളിൽ നിന്ന് സന്യസ്തരും നൂറുകണക്കിന് അൽമായ വിശ്വാസികളും ബലിയർപ്പണത്തിൽ പങ്കുചേർന്നു.
 ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയും വൈദീകരും സന്യസ്തരും വിശ്വാസികളും ഫ്രാൻസിസ് പാപ്പയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി