നോമ്പുകാലം സന്തോഷകരമായ യാത്ര : ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ

കോട്ടപ്പുറം: നോമ്പുകാലം സന്തോഷകരമായ യാത്രയായി മാറണമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ .നോമ്പുകാലത്തിന് ആരംഭം കുറിച്ച് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ  വിഭൂതി ബുധനാഴ്ച അർപ്പിച്ച ദിവ്യബലിയിൽ വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം .നോമ്പുകാലം പ്രാർത്ഥനയും ഉപവാസവും ദാനധർമ്മവും അനുഷ്ഠിച്ചുകൊണ്ടുള്ള സന്തോഷകരമായ യാത്രയാണ്.  ദൈവത്തിലേക്കും സഹോദരങ്ങളിലേക്കും  തന്നിലേക്കുതന്നെയുമുള്ള തിരിഞ്ഞു നോട്ടത്തിന് നോമ്പ്കാലം പ്രചോദനമാകണമെന്ന് ബിഷപ്പ് ഡോ. അംബ്രോസ് ഉദ്ബോധിപ്പിച്ചു.

കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺസിഞ്ഞോർ റോക്കി റോബി കളത്തിൽ, കത്തീഡ്രൽ വികാരി ഫാ. ജാക്സൺ വലിയപറമ്പിൽ സഹവികാരി ഫാ. ആൽഫിൻ ജൂഡ്സൺ സിപി, കോട്ടപ്പുറം രൂപത പ്രൊക്കുറേറ്റർ ഫാ. ജോബി കാട്ടാശ്ശേരി ,രൂപത മതബോധന ഡയറക്ടർ ഫാ. സിജോ വേലിക്കകത്തോട്ട്, ബിഷപ്പിന്റെ സെക്രട്ടറി ഫാ. അജയ് കൈതത്തറ എന്നിവർ സഹകാർമികരായി.