കോട്ടപ്പുറം :ഓശാന ഞായർ യേശുവിനോടൊപ്പുള്ള യാത്രയാണെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . ഓശാന ഞായറിൽ കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം . ഈ യാത്ര വിനയത്തോടും വിശുദ്ധിയോടും സന്തോഷത്തോടും കൂടെയുള്ള യാത്രയാണ്. എല്ലാവരെയും ചേർത്തുപിടിച്ച് ആഘോഷങ്ങളും ആർഭാടങ്ങളും ഇല്ലാതെയുള്ള യാത്രയാണിതെന്നും ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ പ്രസ്താവിച്ചു.
കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺസിഞ്ഞോർ റോക്കി റോബി കളത്തിൽ , പ്രൊക്കുറേറ്റർ ഫാ. ജോബി കാട്ടാശ്ശേരി, അസിസ്റ്റൻറ് പ്രൊക്കുറേറ്റർ ഫാ. ജോസ് ഒളാട്ടുപുറം,മതബോധന ഡയറക്ടർ ഫാ. സിജോ വേലിക്കകത്തോട്ട്, ബിഷപ്പിൻ്റെ സെക്രട്ടറി ഫാ. അജയ് കൈതത്തറ,കത്തീഡ്രൽ വികാരി ഫാ. ജാക്സൺ വലിയപറമ്പിൽ, സഹവികാരി ഫാ. ആൽഫിൻ ജൂഡ്സൺ, ഡീക്കൻ. കസ്മീർ OCD എന്നിവർ സഹകാർമ്മികരായി.കോട്ടപ്പുറം മൈക്കിൾസ് എൽപി സ്കൂളിൽ നിന്ന് ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് ശേഷം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിലേക്ക് ആഘോഷമായ ഓശാന പ്രദക്ഷിണം നടന്നു. തുടർന്ന് കത്തീഡ്രലിൽ ബിഷപ്പിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. ആയിരങ്ങൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.