കോട്ടപ്പുറം രൂപതയിലെ ഇടവകകളിലെ പുതിയ ശുശ്രൂഷാ സമിതി( വിദ്യാഭ്യാസം, അജപാലനം, ആൽമായം, കുടുംബപ്രേഷിതം ,യുവജനം,സാമൂഹികം) കൺവീനേർസ് രൂപത കേന്ദ്രത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ഇടവകകളിൽ നിന്നും വന്ന പുതിയ ശുശ്രൂഷ സമിതി കൺവീനർമാരുടെ സമ്മേളനം കോട്ടപ്പുറം വികാര്‍ ജനറൽ മോൺ. ആന്റണി കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു. ഇടവക തലത്തിൽ 2023 മുതൽ 2025 വരെ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് തങ്ങളുടെ ഉത്തരവാദിത്വങ്ങളേ യും കടമകളെയും കുറിച്ചുള്ള ക്ലാസ് KRLCC യുടെ മിനിസ്ട്രി കോഡിനേറ്റർ മാരായ KRLCC ഡെപ്യൂട്ടി സെക്രട്ടറി വെരി.റവ.ഫാ. തോമസ് തറയിൽ, KRLCC വൈസ് പ്രസിഡന്റ് ശ്രീ. ജോസഫ് ജൂഡ്, KRLCC അസോസിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി റവ. ഫാ. ജിജു ജോർജ് അറക്കത്തറ, KRLCC ആൽമായ മിനിസ്ട്രി കോഡിനേറ്റർ റവ. ഫാ. ഷാജി കുമാർ, KRLCC വിദ്യാഭ്യാസ മിനിസ്ട്രി കോഡിനേറ്റർ റവ. ഫാ. ആന്റണി അറക്കൽ, KRLCC ഫാമിലി അപ്പോസ്തലേറ്റ് അസോസിയേറ്റ് സെക്രട്ടറി ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി, എന്നിവർ വിവിധ സ്ഥലങ്ങളിലായി ക്ലാസുകൾ നയിച്ചു. അതിനുശേഷമുള്ള പൊതുസമ്മേളനത്തിൽKRLCC ഡെപ്യൂട്ടി സെക്രട്ടറി വെരി. റവ. ഫാ. തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. KRLCC വൈസ് പ്രസിഡന്റ് ശ്രീ. ജോസഫ് ജൂഡ് ആശംസകൾ നേർന്നു സംസാരിച്ചു. ബൈബിൾ പ്രതിഷ്ഠയോടുകൂടി തുടങ്ങിയ പൊതുസമ്മേളനം സമ്മേളനത്തിൽ കോട്ടപ്പുറം രൂപത മിനിസ്ട്രി കോഡിനേറ്റർ റവ. ഫാ. ലിജോ മാത്യൂസ് താനിപ്പള്ളി സ്വാഗതവും കോട്ടപ്പുറം രൂപത ബി സി സി ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി നന്ദിയും അർപ്പിച്ചു. വിവിധ ഇടവകകളിലെ ശുശ്രൂഷാ കൺവീനർമാർ ഏകദേശം 300 പേർ പങ്കെടുത്തു