കോട്ടപ്പുറം രൂപതയിലെ കേന്ദ്രസമിതി, ശുശ്രൂഷ സമിതി കൺവീനേഴ്‌സ് സത്യപ്രതിജ്ഞ ചെയ്തു

കോട്ടപ്പുറം : കോട്ടപ്പുറം രൂപതയിലെ ഇടവകകളിൽ നിന്നുള്ള  കേന്ദ്രസമിതി അംഗങ്ങളും, ശുശ്രൂഷ സമിതി (വിദ്യാഭ്യാസം, അജപാലനം, അൽമായം, കുടുംബ പ്രേഷിതം, യുവജനം, സാമൂഹികം) കൺവീനർമാരും  കോട്ടപ്പുറം വികാസിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു . ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം കോട്ടപ്പുറം ബിഷപ്പ്  ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ഇടവക തലത്തിൽ 2025 മുതൽ 2027 വരെ കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ  ഉത്തരവാദിത്വങ്ങളെക്കുറിച്ച്  ബിഷപ്പ് ഓർമ്മപ്പെടുത്തി.

കോട്ടപ്പുറം രൂപത വികാർ ജനൽ മോൺ. റോക്കി റോബി കളത്തിൽ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത ചാൻസിർ .ഫാ. ഷാബു കുന്നത്തൂർ പ്രസംഗിച്ചു. ബൈബിൾ പ്രതിഷ്ഠയോടുകൂടി ആരംഭിച്ച സമ്മേളനത്തിൽ  കേന്ദ്ര സമിതിയും ശുശ്രൂഷ സമിതി കൺവീനേഴ്‌സും ബിഷപ്പിൻ്റെ മുൻപാകെ   സത്യപ്രതിജ്ഞ ചെയ്യുകയും  ഭാരവാഹിത്വം ഏറ്റെടുക്കുകയും ചെയ്തു.

രൂപത മിനിസ്ട്രി കോഡിനേറ്റർ ഫാ. ജോയ് കല്ലറക്കൽ, സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിൽ, അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. സിജോ വേലിക്കകത്തോട്, യുവജന ശുശ്രൂഷ ഡയറക്ടർ ഫാ. നോയൽ, വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. ബെന്നി എസ്ജെ ഫാമിലി അപ്പോസ്തലേറ്റ് ബിസിസി ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി എന്നിവർ വിവിധ ശുശ്രൂഷ സമിതികൾക്ക് ക്ലാസുകൾ നയിച്ചു. വിവിധ ശുശ്രൂഷ സമിതികളിലേക്ക് രൂപത എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു. വിവിധ പരിപാടിയുമായി  500-റോളം പേർ പങ്കെടുത്തു.