കോട്ടപ്പുറം : ക്രിസ്തുവിനെ അനുകരിച്ച് നന്മ ചെയ്യുന്ന ഒരു തലമുറയെ രൂപപ്പെടുത്തുവാൻ വിശ്വാസപരിശീലന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാധിക്കണം എന്ന് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ അഭിപ്രായപ്പെട്ടു.
കോട്ടപ്പുറം രൂപത മതബോധന അധ്യായന വർഷം കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ ദേവാലയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതാ വികാരി ജനറൽ മോൺ റോക്കി റോബി കളത്തിൽ പതാക ഉയർത്തി. ജീവനാദം മാനേജിംഗ് എഡിറ്റർ ഫാദർ കപ്പിസ്താൻ ലോപ്പസ് വചനപ്രഘോഷണവും .കഴിഞ്ഞ അധ്യായന വർഷത്തിലെ പ്രവർത്തനങ്ങളിൽ സമ്മാനാർഹരായ കുട്ടികളെയും അധ്യാപകരെയും മതബോധന യൂണിറ്റുകളെയും യോഗത്തിൽ ആദരിച്ചു.
രൂപതാ മതബോധന ഡയറക്ടറിയായ 'ഫിയാത്ത് ' ഫൊറോന വികാരി ഫാ.ജോസഫ് ഒള്ളാട്ടുപുറം പ്രകാശനം ചെയ്തു. രൂപത മതബോധന വിഭാഗം ഡയറക്ടർ ഫാ. സിജോ വേലിക്കകത്തോട്ട് പരിപാടികൾക്ക് നേതൃത്വം നൽകി. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി അധ്യാപകരും പിടിഎ പ്രതിനിധികളും വിദ്യാർത്ഥികളുമടക്കം ആയിരത്തിലധികംപേർ പരിപാടിയിൽ പങ്കെടുത്തു.