കോട്ടപ്പുറം രൂപതാ വിദ്യാഭ്യാസ ഏജൻസിയിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി.

ഈ അധ്യയന വർഷം കോട്ടപ്പുറം രൂപതാ വിദ്യാഭ്യാസ ഏജൻസിയിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കും മറ്റു ജീവനക്കാർക്കും നൽകിയ യാത്രയയപ്പു സമ്മേളനവും കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് വാർഷീകവും കോട്ടപ്പുറം രൂപതാധ്യക്ഷൻ അഭിവന്ദ്യ അംബ്രോസ് പുത്തൻ വീട്ടിൽ പിതാവ് ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ റവ.ഫാ.സിബിൻ കല്ലറക്കൽ അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ റോക്കി റോബിൻ കളത്തിൽ മുഖ്യപ്രഭാഷണം നടത്തി. കോട്ടപ്പുറം രൂപതാ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രസിഡൻ്റ് സിജു K J  സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് അധ്യാപക പ്രതിനിധി ജോർജ് ജോസഫ് സർ ,  HM forum കൺവീനർ സീമ ടീച്ചർ എന്നിവർ സംസാരിച്ചു.