കോട്ടപ്പുറം : കോട്ടപ്പുറം രൂപതാംഗമായ ഡീക്കൻ എബ്നേസർ ആൻറണി കാട്ടിപ്പറമ്പിൽ ഫെബ്രുവരി 16ന് വൈദികനായി അഭിഷിക്തനാകും. വടക്കൻ പറവൂർ സെന്റ് ഡോൺബോസ്കോ പള്ളിയിൽ വൈകീട്ട് 3.30 ന് നടക്കുന്ന തിരുക്കർമ്മമധ്യേ കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരിയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലി അർപ്പിക്കും. കോട്ടപ്പുറം രൂപത വടക്കൻ പറവൂർ സെന്റ് ഡോൺബോസ്കോ ഇടവക പരേതനായ കാട്ടിപ്പറമ്പിൽ ആന്റണി തോമസിന്റെയും മോളി ആൻറണിയുടെയും മകനാണ്.