എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് വിതരണം ചെയ്തു

കോട്ടപ്പുറം :കോട്ടപ്പുറം രൂപതയിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ പ്ലസ് ടു എസ്എസ്എൽസി പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് വിതരണം ചെയ്തു .ഇതോടനുബന്ധിച്ച് കോട്ടപ്പുറം വികാസിൽ നടന്ന സമ്മേളനം ആലുവ സെൻറ് സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു . കോട്ടപ്പുറം രൂപത ചാൻസിലർ റവ.ഡോ. ബെന്നി വാഴകൂട്ടത്തിൽ അധ്യക്ഷത വഹിച്ചു. മാള അൽ അസാർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ എവ് ലിൻ ഡി റോസ് അവാർഡുകൾ വിതരണം ചെയ്തു .കോട്ടപ്പുറം രൂപത എഡ്യൂക്കേഷൻ കമ്മീഷൻ ഡയറക്ടർ ഫാ.ഫ്രാൻസിസ് താണിയത്ത്, കെസിസി സെക്രട്ടറി ജെസ്സി ജെയിംസ്, കെസിവൈഎം ജനറൽസെക്രട്ടറി റേയ്ച്ചൽ ക്ലീറ്റസ്, കോട്ടപ്പുറം സെൻറ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡെയ്സി സി ടി സി, എന്നിവർ പ്രസംഗിച്ചു.