കോട്ടപ്പുറം:കോട്ടപ്പുറം രൂപതയിലെ എല്ലാ ഇടവകകളിലെ 2022 വർഷത്തിൽ ഇരുപത്തഞ്ചും അമ്പതും വർഷം എത്തിയ ജൂബിലി ദമ്പതികളുടെ സംഗമവും രൂപതയിലെ ഓട്ടിസം ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ക്രിസ്തുമസ് എന്ന പേരിൽ ക്രിസ്തുമസ് സമ്മാനവും നൽകി ആദരിച്ചു. കോട്ടപ്പുറം രൂപത അദ്ധ്യക്ഷൻ റൈറ്റ്. റവ. ഡോ. ജോസഫ് കാരിക്കശ്ശേരി ഈ സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു. അസോസിയേഷൻ ഫോർ ഇൻഡലക്ച്വൽ ഡിസേബിൾ വൈസ് ചെയർപേഴ്സൺ ശ്രീമതി. സുശീല കുരിയച്ചൻ മുഖ്യാതിഥി ആയിരുന്നു. കോട്ടപ്പുറം രൂപത വികാര്‍ ജനറൽ മോൺ. ആന്റണി കുരിശിങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ദീപിക ജനറൽ എഡിറ്റർ റവ. ഫാ. ജിനോ പുന്നമറ്റത്തിൽ ഇവർക്കായി ക്ലാസ് നയിച്ചു.കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. അഗസ്റ്റിൻ കാട്ടാശ്ശേരി സ്വാഗതവും ഫാമിലി അപ്പോസ്തലേറ്റ് ഓഫീസ് സെക്രട്ടറി റവ. സിസ്റ്റർ ബിനു പെരേര നന്ദിയും അർപ്പിച്ചു. കോട്ടപ്പുറം രൂപത കത്തീഡ്രൽ വികാരി റവ. ഫാ. ജാക്സൺ വലിയപറമ്പിൽ ദിവ്യബലി അർപ്പിക്കുകയും റവ. ഫാ. ജോസ് ഓളാട്ടുപുറം വചനപ്രഘോഷണം നടത്തുകയും ചെയ്തു. ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി ബ്രദർ സിറിൽ കെ .പോൾ പ്രാർത്ഥന നയിച്ചു. കോട്ടപ്പുറം രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും എത്തിയ രജത, സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ജൂബിലി ദമ്പതികളും ഓട്ടിസം ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുടുംബങ്ങളോടുകൂടെ കൂടെ 300 ലധികം ആളുകൾ പങ്കെടുത്തു.