ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി ദൈവദാസ പദവി : K.C.Y.M. ഛായചിത്ര പ്രയാണം നടത്തി

പറവൂർ/കോട്ടപ്പുറം : ഫാ.തി യോഫിലസ് പാണ്ടിപ്പിള്ളിയുടെ ദൈവദാസ പ്രഖ്യാപനത്തോടനുബന്ധിച്ച് കെസിവൈഎം കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ ഫാ.തി യോഫിലസ് പാണ്ടിപ്പിള്ളിയുടെ ഛായാചിത്ര പ്രയാണം നടത്തി. ഇതോടനുബന്ധിച്ച് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ നിന്ന് ഫാ. പാണ്ടിപ്പിള്ളിയുടെ കബറിടം സ്ഥിതി ചെയ്യുന്ന മടപ്ലാതുരത്ത് സെൻറ് ജോർജ് പള്ളിയിലേക്ക് ഛായ ചിത്രവുമായി നടന്ന ബൈക്ക് റാലി കെസിവൈഎം കോട്ടപ്പുറം രൂപത ഡയറക്ടർ ഫാ. ആൻ്റൺ ഇലഞ്ഞിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. മടപ്ലാതുരത്ത് സെൻറ് ജോർജ് പള്ളിയിൽ എത്തിച്ചേർന്ന റാലിക്ക് വികാരി ജോസ് കോട്ടപ്പുറവും ഇടവകാംഗങ്ങളും ചേർന്ന് സ്വീകരണം നല്കി. കെസിവൈഎം കോട്ടപ്പുറം രൂപത തയ്യാറാക്കിയ ഛായാചിത്രം ഇടവകക്ക് കൈമാറി. ഫാ.ജോസ് കോട്ടപ്പുറം, കെസിവൈഎം കോട്ടപ്പുറം രൂപത പ്രസിഡൻറ് പോൾ ജോസ് , റേച്ചൽ ക്ലീറ്റസ് , ആൽബിൻ കെ എഫ്, സിസ്റ്റർ ഡയാന സോളമൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കബറിടത്തിൽ പ്രാർത്ഥനാ ശുശ്രൂഷയും അനുസ്മരണവും നടന്നു. ഡാനിയേല, ജെൻസൺ ആൽബി, സോളമൻ ജോസ്, എമിൽഡ ആൻറണി , ലിൻഡോ എന്നിവർ നേതൃത്വം നൽകി. വിവിധ കെസിവൈഎം യൂണിറ്റുകളിൽ നിന്നുള്ള യുവജന പ്രവർത്തകർ പങ്കെടുത്തു.

ഫോട്ടോ: ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ ഛായാചിത്രം കെസിവൈഎം രൂപത സമിതി മടപ്ലാതുരത്ത് സെൻറ് ജോർജ് ദേവാലയത്തിൽ ഇടവക വികാരി ഫാ. ജോസ് കോട്ടപ്പുറത്തിന് കൈമാറുന്നു.