ഹോം മിഷന്

കുടുംബ നവീകരണത്തിന്റെ ഭാഗമായി കോട്ടപ്പുറം രൂപത ഈ വർഷം ഇടവകകളിൽ ഹോം മിഷന് തുടക്കമിട്ടു. സിസ്റ്റേഴ്സിന്റെ ട്രെയിനിംഗ് പ്രോഗ്രാമിന് ശേഷം തുടക്കമിടുന്ന  ഇടവകയായ സെൻറ്. ജോസഫ്  കൊത്തെലെൻഗോ പള്ളിയിൽ 15, 16, 17 തിയതികളിൽ ഹോം മിഷൻ നടക്കുന്നു. ഇതിൻ്റെ ഉദ്ഘാടനം  ഇടവക വികാരി റവ. ഫാ. റെക്സൺ പിൻ്റോ  നിർവഹിച്ചു. കോട്ടപ്പുറം ഫാമിലി അപ്പോസ്തോലേറ്റ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി സന്നിഹിതനായിരുന്നു. രൂപതയിലെ വിവിധ കോൺഗ്രിഗേഷനിൽ നിന്നുള്ള 12  സിസ്റ്റേഴ്സ് ആണ് കൊത്തെലെൻഗോ ഇടവകയിൽ ഹോം മിഷൻ   നടത്തുന്നത്.