മനുഷ്യവിഭവശേഷിയെ ക്രിയാത്മകമായി ഉപയോഗിക്കണം: ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ വിവിധ മേഖലകളിലെ സമഗ്ര വികസനത്തിനായി മനുഷ്യവിഭവശേഷിയെ ക്രിയാത്മകമായും ലക്ഷ്യബോധത്തോടെയും ഉപയോഗിക്കുവാൻ ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ ആഹ്വാനം ചെയ്തു. കോട്ടപ്പുറം രൂപതയിലെ മിനിസ്ട്രി കോഡിനേറ്റർമാരുടെ യോഗം കോട്ടപ്പുറം വികാസ് ആൽബർട്ടൈൻ അനിമേഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെആർഎൽസിസി ബിസിസി സെക്രട്ടറി  ഫാ. ജോൺസൺ പുത്തൻവീട്ടിൽ ക്ലാസിന് നേതൃത്വം നൽകി.വികാർ ജനറൽ മോൺസിഞ്ഞോർ റോക്കി റോബി കളത്തിൽ, എപ്പിസ്ക്കോപ്പൽ വികാർ മോൺസിഞ്ഞോർ സെബാസ്റ്റ്യൻ ജെക്കോബി,രൂപത മിനിസ്ട്രി കോഡിനേറ്റർ   ഫാ. ജോയ് കല്ലറക്കൽ,ബിസിസി ഡയറക്ടർ ഫാ. നിമേഷ് കാട്ടാശ്ശേരി എന്നിവർ പ്രസംഗിച്ചു.രൂപതയിലെ വിവിധ മിനിസ്ട്രി ഡയറക്ടർമാരായ വൈദികർ യോഗത്തിൽ പങ്കെടുത്തു.