കോട്ടപ്പുറം: യുവതീയുവാക്കൾക്കായുള്ള സമ്മർ ഹോളിഡേ പ്രോഗ്രാം INSPIRE '23 കോട്ടപ്പുറം രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്തു. രൂപതയിലെ കൗമാരപ്രായത്തിലുള്ളവർക്ക് നല്ല വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് INSPIRE'23 കോട്ടപ്പുറം രൂപതയിലെ അഞ്ച് ഫെറോനകളിലായി സജ്ജീകരിച്ചിരിക്കുന്നു. കോട്ടപ്പുറം ഫെറോനയിലെ 10 പള്ളികളിൽ നിന്നുള്ള യുവതീയുവാക്കൾക്കാണ് കോട്ടപ്പുറം വികാസിൽ വച്ച് INSPIRE '23 നടത്തപ്പെടുന്നത്. 2023 ഏപ്രിൽ 30-ന് തീയ്യതി ഗോതുരുത് ഫെറോനയിലെ പറവൂർ സ്ക്രില്ലി കോൺവെന്റിൽ വച്ചും, 2023 മെയ് 7- ന് തിരുത്തിപ്പുറം ഫെറോനയിലെ പുത്തൻവേലിക്കര അസ്സീസി ഭവനിൽ വച്ചും മെയ് 21- ന് പള്ളിപ്പുറം ഫെറോനയിലെ പള്ളിപ്പുറം പള്ളിയിൽ വച്ചും 2023 മെയ് 28- ന് തൃശൂർ ഫെറോനയിൽ തൃശൂർ ലത്തീൻ പള്ളിയിൽ വച്ചും നടത്തപ്പെടുന്നു.
യുവതീയുവാക്കൾക്ക് ഈ കാലഘട്ടത്തിനുവേണ്ടതായ മോട്ടിവേഷനും, വിശ്വാസതീക്ഷ്ണ്ണതയും, യുവതീയുവാക്കളുടെ മാനസിക അവസ്ഥയും, സോഷ്യൽ മീഡിയ ലഹരി എന്നിവയുടെ ദുരുപയോഗം, സെക്സ് എഡ്യൂക്കേഷൻ എന്നിവ ഉൾപ്പടുത്തിയുള്ള പ്രോഗ്രാമാണ് INSPIRE '23. INSPIRE '23 പ്രോഗ്രാമിൽ കോട്ടപ്പുറം രൂപത ചാൻസലർ വെരി. റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ അദ്ധ്യഷത വഹിച്ചു. കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി സ്വാഗതവും, ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി റവ. സിസ്റ്റർ ബിനു പെരേര നന്ദിയും അർപ്പിച്ചു.