ജീവിതത്തിൽ പ്രചോദനം സ്വീകരിക്കുന്നവരും നൽകുന്നവരുമായി തീരട്ടെ

കോട്ടപ്പുറം വികാസിൽ     വച്ച് നടക്കുന്ന INSPIRE 2024 എന്ന യുവതി യുവാക്കൾക്ക് വേണ്ടിയുള്ള പ്രോഗ്രാം കോട്ടപ്പുറം രൂപത മെത്രാൻ അഭിവന്ദ്യ അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചത്. കോട്ടപ്പുറം രൂപതയിലെ കോട്ടപ്പുറം, തൃശൂർ, തിരുത്തിപ്പുറം എന്ന ഫെറോനകളിലെ പ്ലസ് ടു മുതലുള്ള കൗമാരപ്രായത്തിലുള്ള യുവതി യുവാക്കൾക്കാണ് കോട്ടപ്പുറം വികാസ് വച്ച് സംഘടിപ്പിച്ചത്. വ്യക്തിത്വ വികസനം, കരിയർ ഗൈഡൻസ്, സെക്സ് എഡ്യൂക്കേഷൻ ലൈഫ് പ്രിപ്പറേഷൻ എന്നീ ക്ലാസ്സുകൾ കേരളത്തിൽ അറിയപ്പെടുന്ന വ്യക്തികൾ നയിച്ചു.      
    
           കോട്ടപ്പുറം രൂപത കാറ്റിക്കിസം ഡിപ്പാർട്ട്മെന്റും കിഡ്സും ഫാമിലി അപ്പോസ്തലേറ്റും സംയുക്തമായിട്ടാണ് INSPIRE എന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നത്. അടുത്ത ഞായറാഴ്ച (ജൂലൈ 28) പള്ളിപ്പുറം ഫിറോന, ഗോതുരുത്ത് ഫെറോനയിലെ INSPIRE എന്ന പ്രോഗ്രാം പറവൂർ സ്ക്രില്ലി  കോൺവെന്റിൽ വച്ച് നടക്കും. 400-ലധികം കുട്ടികൾ ഈ പ്രോഗ്രാമിൽ പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് വാങ്ങിക്കുകയും ചെയ്തു.