കിഡ്സില്‍ സൗജന്യ വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

കോട്ടപ്പുറം: കിഡ്സിന്‍റെയും റോട്ടറി ക്ലബ് കൊടുങ്ങല്ലൂര്‍ സെന്‍ററിന്‍റെയും കേരള പോലിസ് ഹൈവേസുരക്ഷ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പിന്‍റ സഹകരണത്തോടെ കോട്ടപ്പുറം കിഡ്സില്‍ വെച്ച് സൗജന്യ വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങില്‍ റോട്ടറി പ്രസിഡന്‍റ് ഫാ. ബാബു മുട്ടിക്കല്‍. അധ്യക്ഷത വഹിച്ചു. കിഡ്സ് ഡയറക്ടര്‍ റവ. ഫാ. പോള്‍ തോമസ് കളത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിഡ്സ് അസി. ഡയറക്ടര്‍മാരായ റവ. ഫാ. നീല്‍ ജോര്‍ജ്ജ് ചടയമുറി, ഫാ. വര്‍ഗ്ഗീസ് കാട്ടാശ്ശേരി , ഹൈവേ സുരക്ഷ സമിതി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഉണ്ണി പണിക്കശ്ശേരി. ഡോ. ഷദ റോട്ടറി. സെക്രട്ടറി. ജോഷി ഇലഞ്ഞിക്കല്‍. ക്യാമ്പ് കോഡിനേറ്റര്‍. ഇ.ജെ. വത്സന്‍ എന്നിവര്‍ സംസാരിച്ചു.