ലത്തീൻ സമുദായം കെ എൽ സി എ യിലൂടെ രാഷ്ട്രീയ സമ്മർദ്ദശക്തിയായി മാറണം- ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ

കോട്ടപ്പുറം: സമകാലിക സമൂഹത്തിൽ അവകാശങ്ങൾ നേടിയെടുക്കുന്നതിന് രാഷ്ട്രീയ സമ്മർദ്ദ ശക്തിയായി പ്രവർത്തിക്കാൻ കേരള ലാറ്റിൻക അസോസിയേഷൻ നേതാക്കളോട് ആഹ്വാനം ചെയ്ത് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ.  ജസ്റ്റിസ് ജെബി കോശി കമ്മീഷൻ ശുപാർശകർ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന ആയിരം പ്രചാരണ യോഗങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടപ്പുറം വികാസിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശ്നാധിഷ്ഠിതമായ നിലപാട് കൈക്കൊള്ളുന്നതിന്റെ ഭാഗമായി എല്ലാ യൂണിറ്റുകളിലും സമുദായം നേരിടുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യും എന്ന് മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന പ്രസിഡൻറ് അഡ്വ  ഷെറി ജെ തോമസ് പറഞ്ഞു. പ്രശ്നങ്ങളോട് അധികാര കേന്ദ്രങ്ങളും മുന്നണികളും കൈക്കൊള്ളുന്ന നിലപാടുകളുടെ അടിസ്ഥാനത്തിൽ തുടർചർച്ചകൾ ഉണ്ടാകും.  ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറാകണം.

അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു. ബിജു ജോസി, മോൺ. റോക്കി റോബിൻ,  ജോൺസൺ മങ്കുഴി, സേവ്യർ പടിയിൽ, ഷൈജ ആന്റണി , ഇ ഡി ഫ്രാൻസീസ്, അലക്സ് താളുപ്പാടത്ത്, ജോൺസൻ വാളൂർ മുതലായവർ പ്രസംഗിച്ചു.