AD52. ൽ വി .. തോമാശ്ലീഹ 'ഭാരതത്തിൽ ആദ്യമായി കാലു കുത്തിയ പുണ്യഭൂമിയായ മാല്ല്യങ്കരയിലെ വി.തോമാശ്ലീഹയുടെ ഭാരത പ്രവേശന ദേവാലയത്തിൽ തോമാശ്ലീഹാAD52- നവംബർ 21-ന് മാല്യങ്കരയിൽ കപ്പലിറങ്ങിയതിൻ്റെ ഓർമ്മ പുതുക്കി കാലങ്ങളായി നടന്നു വരുന്നപള്ളിപ്പുറം ഫെറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള മാല്യങ്കര തീർത്ഥാടനംപള്ളിപ്പുറം മഞ്ഞു മാതാ ബസിലിക്കയിൽ നിന്നും ,മുനമ്പം തിരുകുടുംബം ദേവാലയത്തിൽ നിന്നും ആരംഭിച്ച മില്യങ്കര തീർത്ഥാടനത്തിൽവൈദീകരും സന്യസ്തരും ഉൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികൾ പേപ്പൽ പതാകകളുമേന്തി വിശ്വാസ ഗാനങ്ങളുമായി തീർത്ഥാടന ഘോഷയാത്രയിൽ അണിചേർന്നു. ക്രൈസ്തവ സഭയുടെ വിവിധങ്ങളായ കലാരൂപങ്ങളും ഭാരത ക്രൈസ്തവ സഭയിൽ മാല്ല്യങ്കരയുടെ പ്രാധാന്യം അറിയിക്കുന്നനിശ്ചല ദൃശ്യങ്ങളും, വാദ്യമേളങ്ങളും മാല്യങ്കര തീർത്ഥാടനത്തെ വർണ്ണാഭമാക്കി
മാല്യങ്കര ചരിത്ര സന്നിധിയിലെത്തി ചേർന്ന തീർത്ഥാടക സംഘത്തെകോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് ' റവ.ഡോ. ജോസഫ് കാരിക്കശ്ശേരി, റെക്ടർ.ഫാ.അംബ്രാസ് പുത്തൻവീട്ടിൽ, ഫാ അനീഷ് പുത്തൻ പറമ്പിൽഇടവക ജനങ്ങളും ചേർന്ന് സ്വീകരിച്ചു തുടർന്ന് അഭിവന്ദ്യ പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ ഫാ.റോക്കി റോബിൻ കളത്തിൽ വചന സന്ദേശം നൽകി..