പൗരോഹിത്യ സ്വീകരണം 18 നു

കോട്ടപ്പുറം : കോട്ടപ്പുറം രൂപതാംഗമായ ഡീക്കൻ നിഖിൽ ജോർജ്ജ് മുട്ടിക്കൽ ഫെബ്രുവരി 18ന് പുരോഹിതനായി അഭിഷിക്തനാകും. കീഴൂപ്പാടം സൽബുദ്ധി മാത പള്ളിയിൽ വൈകിട്ട് 3 .30ന് നടക്കുന്ന തിരുക്കർമ്മമധ്യേ കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലി അർപ്പിക്കും. കോട്ടപ്പുറം രൂപത കീഴുപ്പാടം സൽബുദ്ധിമാത ഇടവക മുട്ടിക്കൽ ജോർജ്ജ് പൈലിയുടെയും മേരി ജോർജ്ജിന്റെയും മകനാണ്.