ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി ദൈവദാസ പദവി പ്രഖ്യാപനം: കമ്മിറ്റികൾ രൂപീകരിച്ചു

കോട്ടപ്പുറം: ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ ദൈവദാസ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചു . ചരമത്തിന്റെ 75ാം വാർഷിക ദിനമായ ഡിസംബർ 26 വൈകിട്ട് 3 ന് അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന മടപ്ലാതുരുത്ത് സെന്റ് ജോർജ് പള്ളിയിലാണ് ദൈവദാസ പദവി പ്രഖ്യാപന ചടങ്ങുകൾ .കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി (രക്ഷാധികാരി ) ,വികാരി ജനറൽ മോൺ.ഡോ. ആൻറണി കുരിശിങ്കൽ (ജനറൽ കൺവീനർ ), മടപ്ലാതുരുത്ത് സെൻറ് ജോർജ് പള്ളി വികാരി ഫാ. ജോസ് കോട്ടപ്പുറം (ജോയിന്റ് ജനറൽ കൺവീനർ) എന്നിവർ നേതൃത്വം നൽകും . വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായി ഫാ. ആൻഡ്രൂസ് ഒഎഫ്എം ക്യാപ്പ്( അഡ്വൈസറി ), റവ.ഡോ.അംബ്രോസ് പുത്തൻ വീട്ടിൽ (സ്വീകരണം), റവ.ഡോ..ഫ്രാൻസിസ്കോ പടമാടൻ ( ആരാധനക്രമം ), ഫാ. ഫ്രാൻസിസ് താണിയത്ത് (പബ്ലിസിറ്റി), ഫാ. ജാക്സൺ വലിയപറമ്പിൽ (വളണ്ടിയർ ), ഫാ. റോക്കി റോബി കളത്തിൽ ( മാധ്യമം), ഫാ. ജോജോ പയ്യപ്പിള്ളി (ലൈറ്റ് & സൗണ്ട് ) ,ഫാ. ഡയസ് വലിയമരത്തുങ്കൽ (സാമൂഹ്യ മാധ്യമം) എന്നിവരെയും കൺവീനർ മാരായി ജെസ്സി ജെയിംസ് (അഡ്വൈസറി ), ജിൽജോ പാണ്ടിപ്പിള്ളി ( സ്വീകരണം), സിസ്റ്റർ ആൻഡ്രിയ (ആരാധനക്രമം ), ആന്റണി കുഞ്ഞേലുപറമ്പിൽ (പബ്ലിസിറ്റി),ഷീൻ അറക്കൽ (വളണ്ടിയർ ), പോൾ ജോസ് (മീഡിയ), സജി വാടയ്ക്ക്പുറത്ത് (ലൈറ്റ് & സൗണ്ട് ), ലിവിൻ സേവ്യർ (സാമൂഹ്യ മാധ്യമം)എന്നിവരെയും തിരഞ്ഞെടുത്തു.

ആന്മീയത പരസ്നേഹത്തിലൂടെ പ്രകടമാക്കിയ വ്യക്തിയാണ് ഫാ. പാണ്ടിപ്പിള്ളി. തീക്ഷ്ണമതിയായ സാമൂഹ്യ പരിഷ്കർത്താവായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രവർത്തന രംഗത്ത് ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന സ്ത്രീശാക്‌തീകരണം, സ്വയം തൊഴിൽ പദ്ധതികൾ, സമൂഹ വിവാഹം, ഭവനം നിർമ്മിച്ചു നൽകൽ, വ്യദ്ധജനസംരക്ഷണം, പാപപ്പെട്ടവർക്ക് ആഹാര സാധനങ്ങൾഎത്തിച്ചു കൊടുക്കൽ തുടങ്ങിയവ ഏഴര പതിറ്റാണ്ടിനപ്പുറം അദ്ദേഹം ആവിഷ്ക്കരിച്ച് നടപ്പാക്കി. ജാതി മത ഭേദമന്യേ എല്ലാവരും അദ്ദേഹത്തിന്റെ കാരുണ്യ മനുഭവിച്ചു.വടക്കേക്കര പഞ്ചായത്തിൽ വാവക്കാട് ഗ്രാമത്തിൽ 1860 ഒക്ടോബർ 10 നായിരുന്നു പാണ്ടിപ്പിള്ളിയച്ചന്റെ ജനനം. 1947 ഡിസംബർ 26 ന് മടപ്ലാതുരുത്തിൽ ദിവംഗതനായി.