പറവൂർ : ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഫാ തിയോഫിലസ് പാണ്ടിപ്പിള്ളി ആലപ്പുഴ മുതൽ കാരവരെ യുള്ള തീരപ്രദേശത്ത് കാരുണ്യത്തിന്റെ വറ്റാത്ത ഉറവയായിരുന്നെന്ന് കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. ഡോ.ആന്റണി കുരിശിങ്കൽ അഭിപ്രായപെട്ടു. ക്രിസ്ത്യൻ സർവീസ് സൊസൈറ്റി (സിഎസ്എസ്)മുനമ്പത്തെ പാണ്ടിപ്പിള്ളികുടുംബവീട്ടിൽ നിന്ന് മടപ്ലത്തുരുത്തിലെ പാണ്ടിപ്പിള്ളിയച്ചന്റെ കബറിടത്തിലേക്കു നടത്തിയ തീർത്ഥാടനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎസ്എസ് സംസ്ഥാന സെക്രട്ടറി ബിജു തുണ്ടിയിൽ അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് മുനമ്പം തിരുക്കുടുംബ പള്ളിയിൽ നടന്ന ദിവ്യബലിക്ക് വികാരി ഫാ. രൂപേഷ് മൈക്കിൾ കളത്തിൽ കാർമികത്വം വഹിച്ചു. പാണ്ടിപിളളി അച്ചന്റെ ലഘു ജീവചരിത്രവിവരണം ഇമ്മാനുവൽ ജെയിംസ് നടത്തി. ഫിലിപ്പ് ഓളാട്ടുപുറം, ജോയ് മേലേടത്ത് എന്നിവർ പ്രസം ഗിച്ചു. ജോസ് സേവ്യർ, ജോയ് ഒ. പി. എന്നിവർ പ്രയാണത്തിനു നേതൃത്വം നൽകി. മടപ്ലാതുരുത്ത് പള്ളി വികാരി ജോസ് കോട്ടപ്പുറത്തിന്റെ നേതൃത്വത്തിൽ തീർത്ഥാടകരെ സ്വീകരിച്ചു. തുടർന്നു മടപ്ലാതുരുത്തു പള്ളിയിൽ സിഎസ്എസ് കോട്ടപ്പുറം രൂപത ആന്മീയോപദേഷ്ടാവ് ഫാ.ബാബു മുട്ടിക്കൽ ദിവ്യബലിയർപ്പിച്ചു. കെഎൽസിഎ സംസ്ഥാന വൈസ് പ്രിസിഡന്റ് ഇ.ഡി ഫ്രാൻസിസ് പാണ്ടിപ്പിള്ളിയച്ചന്റെ കമ്പറിടത്തിൽ ദീപം തെളിച്ചു. മടപ്ലാതുരുത്ത് ലോക്കൽ പ്രസിഡന്റ് തോമസ് കളത്തിൽ പുഷ്പാർച്ചന നടത്തി. സംസ്ഥാന കമ്മറ്റി അംഗം റാഫി തായാട്ടു പറമ്പിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. തോമസ് പുത്തൻ പുരക്കൽ , ജോൺ ഭക്തൻ ,തോമസ് കണക്കപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
ചിത്രം : പുണ്യശ്ലോകൻ ഫാ.തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ കുടുബ വീട്ടിൽ നിന്ന് മടപ്ലാ തുരുത്തിലേക്കുള്ള കബറിടതീർത്ഥാടനം കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. ആൻറണി കുരിശിങ്കൽ ഉദ്ഘാടനം ചെയ്യുന്നു.