ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ ജീവചരിത്രം പ്രകാശനം ചെയ്തു

കോട്ടപ്പുറം: ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ ജീവചരിത്രം, 'കേരള ഫ്രാൻസിസ് സേവ്യർ : പുണ്യശ്ലോകനായ ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയച്ചൻ ' എന്ന പുസ്തകം പ്രകാശനം ചെയ്തു . കോട്ടപ്പുറം ബിഷപ്പ്സ് ഹൗസിൽ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി, വികാരി ജനറൽ മോൺ. ഡോ. ആന്റണി കുരിശിങ്കലിന് പുസ്തകം കൈമാറി പ്രകാശനം നിർവ്വഹിച്ചു .തൃശൂർ തിരുഹൃദയ ലത്തീൻ പള്ളി വികാരിയും റെക്ടറുമായ ഫാ.ജോഷി മുട്ടിക്കലാണ് ഗ്രന്ഥകാരൻ . ഫാ തിയോഫിലസിന്റെ ദൈവദാസ പ്രഖ്യാപനത്തോടനുബന്ധിച്ചാണ് പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കിയിരിക്കന്നത്. തൃശൂർ തിരുഹൃദയ ലത്തീൻ പള്ളിയാണ് പ്രസാധകൻ.

ഫോട്ടോ:ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ ജീവചരിത്രം, 'കേരള ഫ്രാൻസിസ് സേവ്യർ : പുണ്യശ്ലോകനായ ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയച്ചൻ ' എന്ന പുസ്തകത്തിന്റെ പ്രകാശനം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി, വികാരി ജനറൽ മോൺ. ഡോ. ആന്റണി കുരിശിങ്കലിന് പുസ്തകം കൈമാറി നിർവഹിക്കുന്നു. ആന്റോ പടമ്മാട്ടുമ്മൽ, ഫാ.ജോസ് കോട്ടപ്പുറം, റവ.ഡോ ബെന്നി വാഴക്കൂട്ടത്തിൽ സമീപം.