" ഉണർവ് 2K24" - പൂമൊട്ടുകളുടെ വാർഷിക സംഗമം

 " ഉണർവ് 2K24" -പൂമൊട്ടുകളുടെ വാർഷിക സംഗമം "ഉള്ളറിഞ്ഞ് ഉയരങ്ങളിലേക്ക്" എന്ന ആശയവുമായി, കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെൻറ് സൊസൈറ്റിയുടെ കുട്ടികളുടെ വിഭാഗമായ പൂമൊട്ടുകളുടെ സംഗമം; ഉണർവ്  2K24 ഏപ്രിൽ നാലാം തീയതി 10 മണിക്ക് കോട്ടപ്പുറം  സെൻറ് ജോൺപോൾ ഹോളിൽ അഭിവന്ദ്യ അംബ്രോസ്  പുത്തൻവീട്ടിൽ പിതാവിൻറെ അധ്യക്ഷതയിൽ  പ്രശസ്ത ബാലചലച്ചിത്രതാരം മാസ്റ്റർ ഡാവിഞ്ചി സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു.

 പൂമൊട്ടുകൾ ചിറകുകൾ മുളച്ചു വളർന്ന്  ഉയരങ്ങളിലേക്ക് എത്തണമെന്നും ഒരു വ്യക്തി ആരായിത്തീരണമെന്നും, തന്റേതായ ഉദാഹരണത്തിലൂടെ അധ്യക്ഷ  പ്രസംഗത്തിൽ പിതാവ് വ്യക്തമാക്കുകയുണ്ടായി.  മുഖ്യാതിഥി, അധ്യാപകനും കോമഡി ആർട്ടിസ്റ് ആർട്ടിസ്റ്റുമായ ശ്രീമാൻ സുധീഷ് അഞ്ചേരി  നർമ്മബോധത്തിൽ കുട്ടികളെ രസിപ്പിക്കുകയുണ്ടായി. 

കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.  ഫാദർ പോൾ തോമസ് കളത്തിൽ സ്വാഗതം അർപ്പിക്കുകയും, അസിസ്റ്റൻറ് ഡയറക്ടർമാരായ റവ. ഫാദർ ബിയോൺ തോമസ് കോണത്ത്, റവ. ഫാ. എബിനേസർ ആൻറണി കാട്ടുപറമ്പിൽ, ട്രെയിനർ ആൻഡ് ലൈഫ്  കോച്ചു മായ  ശ്രീ കെ പി ആർ നാഥൻ ആശംസകൾ അർപ്പിച്ചു. 

പൂമൊട്ടിന്റെ വളർച്ചയ്ക്ക് വേണ്ടി നിസ്വാർത്ഥ സേവനം നൽകിക്കൊണ്ടിരിക്കുന്ന പ്രൊമോട്ടർമാരെയും പൂമൊട്ടിലൂടെ വളർന്നുവന്ന പ്രതിഭകളെയും ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു .യോഗം പൂമൊട്ട് കോഡിനേറ്റർ ആയ റവ. സിസ്റ്റർ ഷൈനി മോളുടെ നന്ദിയോട് കൂടി അവസാനിച്ചു.