ഫാ. സാജു കണിച്ചുകുന്നത്ത് മെമ്മോറിയൽ ഓൺലൈൻ കരോൾഗാന മത്സരം

ക്രിസ്തുമസ് കരോൾഗാന മത്സരനിബന്ധനകൾ
1. വികാരി അച്ചന്മാരുടെ അറിവോടെ ഉള്ള ക്രിസ്തുമസ് കരോൾ ഗാനങ്ങളാണ് മത്സരത്തിൽ പരിഗണിക്കുന്നത്.
2. ദൈവാലയങ്ങളിൽ ആലപിക്കാവുന്ന ആത്മീയത നിറഞ്ഞ ഗാനങ്ങളായിരിക്കണം
3. ഗാനാലാപനത്തിന്റെ കൂടെ കരോൾ ഗാനത്തിന് യോജിക്കുന്ന ദൃശ്യാവിഷ്കാരം ആകാവുന്നതാണ്..
4. ഗാനാലാപനത്തിനു ഒരു ടീമിൽ 7 പേരിൽ കുറയാനും 12 പേരിൽ കൂടുവാനോ പാടുള്ളതല്ല.. ദൃശ്യാവിഷ്‌കാരം 5 പേർ വരെ ആകാം...
5. ഗാനാലാപന സമയം 7 മിനിറ്റ്
6. ഗാനങ്ങൾ Live ആയി തന്നെ റിക്കോർഡും വിഡിയോയും ചെയ്യേണ്ടതാണ്.. സ്റ്റുഡിയോ റെക്കോർഡിങ് പരിഗണിക്കുന്നതല്ല..!
7. വാദ്യോപകരണം (Keyboard) ഉപയോഗിക്കാവുന്നതാണ്, കരോക്കേ ഉപയോഗിക്കാവുന്നതല്ല..!
8. Points :ഗാനാലാപനം 80% ദൃശ്യാവിഷ്‌കാരം 20%
9. ശബ്ദം വ്യക്തമായിരിക്കണം, വീഡിയോ (Horizontal) ആയിരിക്കണം, എഡിറ്റിങ് അനുവദിക്കുന്നതല്ല.
10. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും
11. കരോൾ ഗാനം അടങ്ങുന്ന വീഡിയോ നവംബർ 25-ാം തിയതിക്കകം പെൻ ഡ്രൈവിലാക്കി ബിഷപ്പ്സ് ഹൗസിൽ എത്തിക്കുക
12. അപ്പ്ലോഡ് ചെയ്ത് 30 ദിവസത്തിനകം 500 + view കിട്ടുന്ന വീഡിയോകളിൽ നിന്നും മനോഹരമായ അവതരണം കാഴ്ച വച്ച ഗ്രൂപ്പി നായിരിക്കും സമ്മാനങ്ങൾ
13. കോട്ടപ്പുറം രൂപതയുടെ യൂട്യൂബ് ചാനലായ Didimos vision ൽ ആയിരിക്കും വീഡിയോകൾ അപ്പ് ലോഡ് ചെയ്യുന്നത്.

Please Contact Fr. Roby Kalathil: 9746616453,  Fr. Shinu Vazhakkoottathil : 8606899155