കോട്ടപ്പുറം രൂപതയിൽ ദമ്പതികൾക്കായി സാൻജോ മീറ്റ് 2024 ഉദ്ഘാടനം ചെയ്തു.

വിവാഹം കഴിഞ്ഞ് 10 വർഷം വരെ പൂർത്തിയാക്കിയ ദമ്പതികൾക്കായി ഒരു ഏകദിന പരിശീലന ക്യാമ്പ് ആയ സാൻജോ മീറ്റ്  2024 കോട്ടപ്പുറം  രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു.

വിവാഹ ജീവിതത്തിലെ തകർച്ചകൾ കൂടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മാര്യേജിന് ശേഷമുള്ള കൂടിവരവ് കുടുംബങ്ങളുടെ കെട്ടുറപ്പ് സാധ്യമാക്കുമെന്ന് അഭിവന്ദ്യ അംബ്രോസ് പിതാവ് പറഞ്ഞു.

കോഴിക്കോട് ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻ ജഡ്ജി ശ്രീ. മോഹൻ ജോർജ് വിശിഷ്ട അതിഥിയായിരുന്നു. കെ. ആർ. എൽ. സി. ബി. സി. ഫാമിലി കമ്മീഷൻ സെക്രട്ടറി റവ. ഏ. ആർ. ജോൺ ആശംസകൾ നേർന്നു സംസാരിച്ചു. കോട്ടപ്പുറം രൂപത ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരിയും മി. പോൾ & ഷിക്ക  ജോസഫും നന്ദി അർപ്പിച്ചു.

 വിവാഹ ജീവിതത്തിലെ മാനസിക പൊരുത്തവും മാതാപിതാക്കളുടെ കടമയും എന്ന വിഷയത്തെക്കുറിച്ച് തിരുവനന്തപുരം മരിയൻ എൻജിനീയറിങ് മാനേജർ റവ. ഏ. ആർ. ജോൺ, കുടുംബ പ്രാർത്ഥന എന്ന വിഷയത്തെക്കുറിച്ച് ആലുവ സ്വദേശി ബ്ര. ബേബിച്ചൻ,  ജീവൻ്റെ മൂല്യത്തെക്കുറിച്ച് സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. ഫിൻൻ്റോ ഫ്രാൻസിസ്, കുടുംബത്തിലെ മാധ്യമങ്ങളുടെ പ്രാധാന്യവും കുടുംബ ബഡ്ജറ്റും എന്ന വിഷയത്തെക്കുറിച്ച് സി. ഡബ്ല്യു. സി. മെമ്പർ അഡ്വ. വിൻസൻ്റ് ജോസഫ് എന്നിവർ ക്ലാസ് നയിച്ചു. സമാപന സമ്മേളനത്തിൽ കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺ. റോക്കി റോബി കളത്തിൽ സന്ദേശം നൽകി. കോട്ടപ്പുറം രൂപത ചാൻസിലർ വെരി. റവ. ഫാ. ഷാബു  കുന്നത്തൂർ പരി. കുർബാനയ്ക്ക് മുഖ്യ കാമ്മികനായിരുന്നു. കോട്ടപ്പുറം രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള ദമ്പതികൾ പങ്കെടുത്തു.