നിര്യാതനായി

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകൻ മോൺ. സെബാസ്റ്റ്യൻ കുന്നത്തൂർ (80) നിര്യാതനായി. 2020മുതൽ വടക്കൻ പറവൂർ ജൂബിലി ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കോട്ടപ്പുറം രൂപത വികാര്‍ ജനറൽ, പ്രൊക്കുറേറ്റർ, ഫൊറോന വികാരി, രൂപത ആലോചന സമിതി അംഗം, കോർപ്പറേറ്റ് എഡ്യൂക്കേഷണൽ മാനേജർ ,എറണാകുളം സെന്റ് ആൽബർട്ട്സ് കോളജ് - കളമശ്ശേരി സെന്റ് പോൾസ് കോളജുകളിൽ ബർസാർ , അസിസ്റ്റൻറ് മാനേജർ , സെന്റ് ആൽബർട്ട്സ് കോളജ് വാർഡൻ , നെട്ടൂർ ഹോളിക്രോസ് ,ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ, കൂട്ട് കാട് ലിറ്റിൽ ഫ്ലവർ , അഴീക്കോട് സെൻറ് തോമസ് ,ചാപ്പാറ സെന്റ് ആന്റണീസ് ,കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ, തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി ,തൃശ്ശൂർ സേക്രട്ട് ഹാർട്ട് പള്ളികളിൽ വികാരി ,ചാത്യാത്ത് മൗണ്ട് കാർമ്മൽ പള്ളി സഹവികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .കെഎൽസിഎ സംസ്ഥാന സമിതിയുടെ ആദ്ധ്യാന്മി കോപദേഷ്ടാവ് ,കോട്ടപ്പുറം വികാസ് ആൽബർട്ടൈൻ ആനിമേഷൻ സെൻറർ ഡയറക്ടർ, കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് - ബിസിസി ഡയറക്ടർ, കുറ്റിക്കാട് -കൂർക്കമറ്റം സെന്റ് ആന്റണീസ് മൈനർ സെമിനാരിയിലും മണലിക്കാട് സെന്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരിയിലും റസിഡന്റ് പ്രീസ്റ്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.

ഇന്ന് (14)രാവിലെ 8 മുതൽ 8:30 വരെ പറവൂർ ജൂബിലി ഹോമിലും തുടർന്ന് ഉച്ചക്ക് 2 വരെ മാനാഞ്ചേരിക്കുന്ന് പഞ്ഞിപ്പള്ളയിലുള്ള കുടുംബ വസതിയിലും ആദരാഞ്ജലികൾ അർപ്പിക്കാം. 2 മുതൽ മാനാഞ്ചേരി സെന്റ് പോൾസ് പള്ളിയിൽ പൊതുദർശനത്തിന് സൗകര്യമുണ്ടാകും. വൈകിട്ട് 4 ന് മാനാ ഞ്ചേരിക്കുന്ന് സെൻറ് പോൾസ് പള്ളിയിൽ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരിയുടെ മുഖ്യ കാർമികത്വത്തിൽ സംസ്കാര കർമ്മങ്ങൾ .

പരേതരായ കുന്നത്തൂർ ചീക്കു - മറിയം ദമ്പതികളുടെ മകനായി 1943 ജനുവരി 17നാണ് ജനനം. കേരളത്തിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന പ്രാർത്ഥനാ സമാഹാരം 'കുടുംബപ്രാർത്ഥന ' എന്ന പുസ്തകത്തിന്റെ രചയിതാവാണ്. എറണാകുളം സെന്റ് ജോസഫ് പെറ്റിറ്റ് സെമിനാരി, ആലുവ കാർമൽഗിരി -മംഗലപ്പുഴ സെമിനാരികൾ എന്നിവിടങ്ങളിലായിരുന്നു വൈദിക പരിശീലനം. 1969 ഡിസംബർ 21ന് ആലുവ മംഗലപ്പുഴ സെമിനാരിയിൽ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് അട്ടിപ്പേറ്റിയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.