ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കോട്ടപ്പുറം രൂപതയുടെ വികസനം സ്വപ്നം ക ണ്ട് പ്രവർത്തിച്ച വ്യക്തി : ബിഷപ്

കോട്ടപ്പുറം : ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കോട്ടപ്പുറം രൂപതയുടെ വികസനം സ്വപ്നം കണ്ട് പ്രവർത്തിച്ച വ്യക്തിയെന്ന് കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി. കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന ബിഷപ്പ് ഡോ. അലക്സ് വടക്കും തലക്ക് കൃതജ്ഞതയർപ്പിച്ചു കൊണ്ട് കോട്ടപ്പുറം വികാസ് - ആൽബർട്ടൈൻ ആനിമേഷൻ സെൻ്ററിൽ കോട്ടപ്പുറം രൂപത സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

 കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അധ്യക്ഷനായിരുന്നു.. വികാർ ജനറൽ മോൺസിഞ്ഞോർ റോക്കി റോബി കളത്തിൽ,  ചാൻസലർ ഫാ.ഷാബു കുന്നത്തൂർ, എപ്പിസ്കോപ്പൽ വികാരി മോൺസിഞ്ഞോർ സെബാസ്റ്റ്യൻ ജെക്കോബി ഒഎസ്ജെ, വൈദീക പ്രതിനിധി ഫാ. തോമസ് കോളരിക്കൽ, സന്യസ്ത പ്രതിനിധി സിസ്റ്റർ മേരി കാതറിൻ ഒപി, അല്മായ പ്രതിനിധി അനിൽ കുന്നത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു. ബിഷപ്പ് ഡോ. അലക്സ് വടക്കുംതല മറുപടി പ്രസംഗം നടത്തി.കോട്ടപ്പുറം രൂപതയുടെ ഉപഹാരം ബിഷപ്പ് ഡോ വടക്കുംതലക്ക് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കൈമാറി. രൂപത പാസ്റ്ററൽ കൗൺസിൽ അംഗങ്ങളടക്കം നിരവധി വൈദികരും സന്യസ്തരും അല്മായ പതിനിധികളും പങ്കെടുത്തു.