കോട്ടപ്പുറം: കോട്ടപ്പുറം രൂപത മാധ്യമ ക മ്മീഷന്റെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം നിർമ്മാണ പരിശീലന കളരി നടത്തി. കോട്ടപ്പുറം വികാസിൽ നടന്ന പരിശീലനപരിപാടി കോട്ടപ്പുറം രൂപത ചാൻസലർ റവ.ഡോ.ബെന്നി വാഴക്കുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഷോർട്ട് ഫിലിമുകൾ നിർമ്മിക്കുന്നതിന് പരിശീലന പരിപാടി പ്രചോദനമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. മീഡിയ കമീഷൻ അംഗങ്ങളായ ജോസ് കുരിശിങ്കൽ, അജിത്ത് തങ്കച്ചൻ ,പോൾ ജോസ് , കമ്മീഷൻ ഡയറക്ടർ ഫാ. റോക്കി റോബി കളത്തിൽ എന്നിവർ പ്രസംഗിച്ചു. സംവിധായകൻ അനിൽ ചിത്രു, ക്യാമറമാൻ വിനീത് വി. മോഹൻ എന്നിവർ ക്ലാസ് നയിച്ചു. രൂപത മതബോധന വിഭാഗത്തിന്റെയും കെസിവൈഎം ന്റെയും സഹകരണത്തോടെയായിരുന്നു പരിശീലന കളരി സംഘടിപ്പിച്ചത്. വൈദീകരും വൈദീക വിദ്യാർത്ഥികളും യുവജനങ്ങളുമടക്കം വിവിധ ഇടവകകളിൽ നിന്നായി 50 പേർ പങ്കെടുത്തു.
Photo: കോട്ടപ്പുറം വികാസിൽ നടന്ന ഷോർട്ട് ഫിലിം നിർമാണ പരിശീലന പരിപാടി കോട്ടപ്പുറം രൂപത ചാൻസലർ റവ.ഡോ.ബെന്നി വാഴക്കുട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു. പോൾ ജോസ്, ഫാ. ലിജോ താണിപ്പിള്ളി, വിനീത് വി. മോഹൻ ,ജോസ് കുരിശിങ്കൽ, അനിൽ ചി ത്രു, ഫാ.ബിജു പാലപ്പറമ്പിൽ സമീപം