സിസ്റ്റർ ടെസ്സി വാഴക്കൂട്ടത്തിൽ കാറ്റിക്കിസ്റ്റ് സിസ്റ്റേഴ്സ് മദർ ജനറൽ

കോട്ടപ്പുറം : കോട്ടപ്പുറം രൂപതാംഗമായ സിസ്റ്റർ ടെസ്സി വാഴക്കൂട്ടത്തിൽ ഇറ്റലി ആസ്ഥാനമായ കാറ്റിക്കിസ്റ്റ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ്  ഹാർട്ട് ഓഫ്  ജീസസ് സന്യാസ സഭയുടെ മദർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.

ഇറ്റലിയിലെ കസോറിയയിൽ വച്ച് നടന്ന ചാപ്റ്ററിലാണ്  പുതിയ മദർ ജനറലിനെ തിരഞ്ഞെടുത്തത്.

കാര മൗണ്ട് കാർമൽ ഇടവക   വാഴക്കൂട്ടത്തിൽ  തോമസ്,  അമ്മിണി ദമ്പതികളുടെ മകളായി 1975 ഫെബ്രുവരി 18ന് ജനിച്ച സിസ്റ്റർ ടെസ്സി 1998 ആഗസ്റ്റ് മാസം 6 -ാം തീയതിയാണ് പ്രഥമ വ്രതവാഗ്ദാനം നടത്തിയത്. 1905 ൽ ഇറ്റലിയിലെ നാപൊളിയിൽ വിശുദ്ധ ജൂലിയ സൽസാനൊ സ്ഥാപിച്ച കാറ്റിക്കിസ്റ്റ് സിസ്റ്റേഴ്സ്  സന്യാസസഭ ഇറ്റലി, പെറു, ബ്രസീൽ, ഇന്തോനേഷ്യ, കാനഡ, കൊളംബിയ, ഫിലിപ്പീൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. വടക്കൻ പറവൂരിലും  കണ്ണൂരിലുമായി രണ്ട് സന്യാസ ഭവനങ്ങൾ സഭയുടെതായി പ്രവർത്തിക്കുന്നുണ്ട്.