കോട്ടപ്പുറം: അവധിക്കാലത്തെ മനോഹരമാക്കിക്കൊണ്ട് പൂമൊട്ടുകളിലെ കുട്ടികളെ നാളെയുടെ നല്ല പൗരന്മാരായി വളർത്തിയെടുക്കാൻ കോട്ടപുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ പൂമുട്ടുകളിൽ നിന്നും 200 കുട്ടികളെ സംഘടിപ്പിച്ചുകൊണ്ട് മെയ് 10 2023 ബുധനാഴ്ച കോട്ടപ്പുറം വികാസ് ആൽബർട്ടൈൻ ആനിമേഷൻ സെൻററിൽ വെച്ച് കലൂർ ജെസ്യുട്ട് ബ്രദേഴ്സിന്റെ നേതൃത്വത്തിൽ ഒരു ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. പോൾ തോമസ് കളത്തിൽ അധ്യക്ഷത വഹിച്ച യോഗം കോട്ടപ്പുറം രൂപത മതബോധന ഡയറക്ടർ റവ. ഫാ. ജോയ് സ്രാമ്പിക്കൽ ഉദ്ഘാടനം നിർവഹിച്ചു. കിഡ്സ് അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ജോജോ പയ്യപ്പിള്ളി ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും. കിഡ്സ് അസിസ്റ്റൻറ് ഡയറക്ടർ ഫാദർ വർഗീസ് കാട്ടാശ്ശേരി സ്വാഗതവും കിഡ്സ് കോഡിനേറ്റർ കുമാരി കർമ്മലി എം കെ കൃതജ്ഞതയും അർപ്പിച്ച് സംസാരിച്ചു. ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന നല്ല കുടുംബ അന്തരീക്ഷവും പരസ്പര സ്നേഹവും ബഹുമാനവും വീണ്ടെടുക്കുവാനും സ്വാർത്ഥത കൈവെടിഞ്ഞ് സഹോദരസ്നേഹം വളർത്തിയെടുക്കുവാനും ധാർമിക മൂല്യങ്ങൾ പരിപോഷിപ്പിക്കുവാനും അതുവഴി നല്ലൊരു വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുവാനും കുട്ടികളെ സഹായിക്കുന്നതിനുതകുന്ന തരത്തിലുള്ള ഒരു പരിശീലന ക്യാമ്പാണ് കിഡ്സ് സംഘടിപ്പിച്ചത് വിവിധ പൂമൊട്ടുകളിൽ നിന്നും 200 കുട്ടികൾ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. കിഡ്സ് പ്രമോട്ടർമാർ, കിഡ്സ് ആനിമേറ്റർമാർ, കിഡ്സ് സ്റ്റാഫ് അംഗങ്ങൾ, കിഡ്സ് ഇൻ്റേൺഷിപ്പ് വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.