മെത്രാന്മാരുടെ 16- മത് സാധാരണ സിനഡ് രൂപതാതല ഉദ്ഘാടനം നടത്തി

കോട്ടപ്പുറം: 2021 ഒക്ടോബർ 10 ന് റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ 2023 - ൽ നടത്തപ്പെടാൻ പോകുന്ന മെത്രാന്മാരുടെ സാധരണ സിൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ഭാഗമായി കോട്ടപ്പുറം രൂപതയിൽ രൂപതാദ്യക്ഷൻ റൈറ്റ് റവ.ഡോ. ജോസഫ് കാരിക്കശ്ശേരി സിനഡ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. " സിനഡാത്മക സഭയ്ക്ക് : കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം "എന്ന വിഷയത്തിൽ നടത്തപ്പെടാൻ പോകുന്ന സിൻഡിന്റെ ലോഗോ അഭിവന്ദ്യ പിതാവ് പ്രകാശനം ചെയ്തു. തുടർന്ന് അർപ്പിക്കപ്പെട്ട ദിവ്യബലിക്ക് രൂപത വികാർ ജനറൽ മോൺ. ഡോ. ആന്റണി കുരിശിങ്കൽ, എപ്പിസ്കോപൽ വികാർ വെരി. റവ. സെബാസ്റ്റ്യൻ ജെക്കോബി, രൂപത ചാൻസലർ വെരി. റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, രൂപത വികാസ് ഡയറക്ടർ റവ.ഫാ. പോൾ മനക്കിൽ, കത്തീഡ്രൽ വികാർ റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ഫാമിലി അപ്പോസ്‌റ്റോലേറ്റ് ഡയറക്ടർ റവ. ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി, റവ. ഫാ. ഷിനു വാഴക്കൂട്ടത്തിൽ, കത്തീഡ്രൽ അസിസ്റ്റന്റ് വികാരിമാർ റവ.ഫാ. വർഗീസ്സ് കാട്ടാശ്ശേരി, റവ. ഫാ. ടോണി പിൻഹീറോ എന്നിവർ സഹ കർമികത്വം വഹിച്ചു. കോട്ടപ്പുറം രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് സംഘടനാ പ്രധിനിധികളും പങ്കെടുത്തു.