കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻറെ സംസ്ഥാന സമ്മേളനം

കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻറെ സംസ്ഥാന സമ്മേളനം ഈ വർഷം കോട്ടപ്പുറം രൂപതയാണ് ആദിത്യം വഹിച്ചത്.  കേരളത്തിലെ 32 കത്തോലിക്ക രൂപതകൾക്ക് കീഴിലുള്ള എല്ലാ കത്തോലിക്കാ എയ്ഡഡ് , അൺഎയ്ഡഡ് വിദ്യാലയങ്ങളിലെയും അദ്ധ്യാപകരെ ഒരുമിപ്പിക്കുന്ന KCBC യുടെ അഭിമുഖ്യത്തിലുള്ള സംഘടനയായ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് മെയ് 11 ന് പറവൂർ ടൗൺഹാളിലാണ് മഹാസമ്മേളനം നടന്നത്.

രാവിലെ 9.30 മണിക്ക് പറവൂർ സെന്റ് ജർമയിൻസ് സ്കൂളിൽ നിന്ന് ആരംഭിച്ച  റാലി പറവൂർ ടൗൺഹാളിൽ സമാപിച്ചു. തുടർന്ന് പൊതുസമ്മേളനം നടന്നു. കേരളത്തിലെ 32 രൂപതകളിൽ നിന്ന് 2000ൽ അധികം അധ്യാപകർ  പങ്കെടുത്തു.

ഈ സമ്മേളനത്തിന്റെ ഉദഘാടനം പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ നിർവഹിച്ചു. KCBC വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ മോസ്റ്റ് റവ. ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് പിതാവ് മുഖ്യപ്രഭാഷണം നടത്തി.  അഭിവന്ദ്യ പിതാവ് അംബ്രോസ് പുത്തൻവീട്ടിൽ അനുഗ്രഹം പ്രഭാഷണവും അവാർഡ് ദാനവും നടത്തി. കോട്ടപ്പുറം രൂപത വികാരി ജനറൽ റോക്കി റോബിൻ കളത്തിൽ ആശംസകൾ നേർന്നു. ഗിൽഡ് സംസ്ഥാന ഭാരവാഹികൾ മീറ്റിംഗിൽ സംസാരിച്ചു.