പറവൂർ : മടപ്പാതുരുത്ത് പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന തീർത്ഥാടക മിഷനറിയായിരുന്ന ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി അച്ചന്റെ ദൈവദാസ പദവി പ്രഖ്യാപനം 26 ന് നടക്കും. 75ാം ചരമവാർഷിക ദിനമായ 2022 ഡിസംബർ 26 ന് വൈകീട്ട് 3 ന് മടപ്ലാതുരുത്ത് സെന്റ് ജോർജ് ദേവാലയത്തിൽ അർപ്പിക്കപ്പെടുന്ന ആഘോഷപൂർവമായ സമൂഹ ദിവ്യബലി മധ്യേ തിയോഫിലസ് പാണ്ടിപ്പിള്ളിയച്ചന്റെ ദൈവദാസ പദവി പ്രഖ്യാപിക്കുകയും നാമകരണ നടപടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കകയും ചെയ്യും. ദൈവദാസ പദവി പ്രഖ്യാപനത്തിന് മുന്നോടിയായി കോട്ടപുറം രൂപത സി.എൽ സി. നടത്തുന്ന കബറിട സന്ദർശനം ഡിസം: 4 ന് സംഘടിപ്പിക്കും.
മാതൃ ഇടവകയായ ഗോതുരുത്ത് സെന്റ്. സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ നിന്നും ഇരുചക്ര വാഹന യാത്രയായി മടപ്ലാതുരുത്ത് സെന്റ് ജോർജ് പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന തിയോഫിലസ് പാണ്ടിപ്പിള്ളി അച്ചന്റെ കബറിടം സന്ദർശിച്ച് പുഷ്പാർച്ചന നടത്തും. അന്ന് രാവിലെ 8.30 ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ നടക്കുന്നദിവ്യബലിയെ തുടർന്ന് കബറിട സന്ദർശന യാത്ര കോട്ടപുറം രൂപതാ ചാൻസലർ ഫാ. ബെന്നി വാഴക്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്യും. ഗോതുരുത്ത് പള്ളി വികാരി ഫാ. ആന്റണി ബിനോയ് അറക്കൽ സന്ദേശം നൽകും . ജനറൽ.കൺവീനർ ജോസി കോണത്ത് രൂപതാ സി.എൽ.സി.ജോയിന്റ് സെക്രട്ടറി ആന്റണി കോണത്ത് എന്നിവർ സംസാരിക്കും. മടപ്പാതുരുത്ത് തിയോഫിലസ് അച്ചന്റെ കബറിടത്തിൽ യാത്ര എത്തി ചേരുമ്പോൾ കോട്ടപ്പുറം രൂപതാ വികാരി ജനറാൾ മോൺ. ഡോ.ആന്റണി കുരിശിങ്കൽ അനുസ്മരണ പ്രഭാഷണം നടത്തും. മടപ്പാതുരുത്ത് ഇടവക വികാരി ഫാ.ജോസ് കോട്ടപ്പുറം പ്രാർത്ഥന നയിക്കും. രൂപതാ സി.എൽ.സി. പ്രസിഡന്റ് ടോമി ആന്റണി, ജനറൽ സെക്രട്ടറി ലൈജു ജോർജ് എന്നിവർ സംസാരിക്കും പാണ്ടിപ്പിള്ളി ജോസഫ് മറിയം ദമ്പതികളുടെ മൂന്നാമത്തെ മകനായി 1860 ഒക്ടോബർ 10 ന് ജനിച്ചു. കർമ്മലീത്ത സഭയിൽ നിന്നും വൈദീകപട്ടം സ്വീകരിച്ചു.. പനങ്ങാട് സെന്റ് ആൻറണീസ്, കാരമാണ്ട് കാർമ്മൽ , മതിലകം സെന്റ് ജോസഫ് ഇടവകകളിൽ വികാരിയായിരുന്നു.. ജീവിതവസാന കാലത്ത് മടപ്ലാതുരുത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ച തിയോഫിലസ് അച്ചൻ, കാര, അഴീക്കോട്, പള്ളിപുറം . വൈപ്പിൻ , ഫോർട്ട് കൊച്ചി തുടങ്ങി ആലപ്പുഴ വരെയുള്ള തീർപ്രദേശങ്ങളിൽ പ്രേക്ഷിത പ്രവർത്തനം നടത്തിയിട്ടുണ്ട്.