കോട്ടപ്പുറം കിഡ്സ് യുവതികൾക്കായി നടത്തിയ ടി എച്ച് എ ട്രെയിനിങ് പ്രോഗ്രാമിന്റെ സമാപന സമ്മേളനം സംഘടിപ

കോട്ടപ്പുറം:  കോട്ടപ്പുറം ഇൻ്റഗ്രേറ്റഡ് ഡെവലപ്മെൻറ് സൊസൈറ്റി (കിഡ്സ്)യുടെ നേതൃത്വത്തിൽ ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ട്രെയിൻ ഫൗണ്ടേഷന്റെ സഹായത്തോടുകൂടി നടപ്പിലാക്കി വന്നിരുന്ന ടി എച്ച് എ (TrainHer Ascent)എന്ന 30 ദിവസത്തെ പരിശീലന പരിപാടിയുടെ ആദ്യത്തെ രണ്ട് ബാച്ചുകളുടെ  സമാപന   സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും കിഡ്സ് ക്യാമ്പസിൽ വച്ച് സംഘടിപ്പിച്ചു.

 റീട്ടെയിൽ മാനേജ്മെൻറ് സെക്ടറുകളിലേക്ക് 18 വയസ്സിനും 28 വയസ്സിനും മധ്യേ പ്രായമുള്ള യുവതികൾക്ക് തൊഴിൽ സാധ്യതകൾ നൽകുന്നതിനുവേണ്ടിയാണ് കിഡ്സ് ഇങ്ങനെ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചത്.  പോപൈസ് ലൗ സിയാന കിച്ചൺ, കെ എഫ് സി എന്നീ മൾട്ടി നാഷണൽ കമ്പനികളിൽ എട്ടു കുട്ടികൾക്ക് ട്രെയിനിങ്ങിന്റെ അവസാനഭാഗത്തിൽ തന്നെ ജോലി ലഭിച്ചു.

കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ ഫാദർ പോൾ തോമസ് കളത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടപ്പുറം രൂപത ചാൻസിലർ ഷാബു കുന്നത്തൂർ ഉദ്ഘാടനം കർമ്മം നിർവഹിച്ചു. ട്രെയിനിങ്ങിന്റെ അവസാന ഭാഗത്തിൽ തന്നെ എട്ടു കുട്ടികൾക്ക് ജോലി നൽകാൻ സാധിച്ചത് കിഡ്സിൻ്റെ അഭിമാന നേട്ടമാണെന്ന്  ഫാദർ ഷാബു കുന്നത്തൂർ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. കിഡ്സ് അസിസ്റ്റൻറ് ഡയറക്ടർമാരായ ഫാദർ ബിയോൺ തോമസ് , ഫാദർ എബിനേസർ ആൻ്റണി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു.  ടി എച്ച് എ ട്രെയിനർ കുമാരി വിനയ വിൽസൺ സ്വാഗതം ആശംസിക്കുകയും കിഡ്സ് പ്രോജക്ട് കോർഡിനേറ്റർ കുമാരി നക്ഷത്ര എൻ നായർ കൃതജ്ഞതയർപ്പിച്ച്  സംസാരിക്കുകയും ചെയ്തു. ടി എച്ച് എ  ആദ്യ ബാച്ചിനെ പ്രതിനിധീകരിച്ച് ഹനിയ , രണ്ടാമത്തെ ബാച്ചിനെ പ്രതിനിധീകരിച്ച് മഞ്ജു എന്നിവർ 30 ദിവസത്തെ ട്രെയിനിങ് പ്രോഗ്രാമിന്റെ അനുഭവം പങ്കുവെച്ചു. തുടർന്ന് ട്രെയിനുകൾക്കായുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും കുട്ടികളുടെ കലാപരിപാടികൾ നടത്തുകയും ചെയ്തു.