കോട്ടപ്പുറം രൂപത ദൈവവിളി ക്യാമ്പ്

കോട്ടപ്പുറം: കോട്ടപ്പുറം രൂപത ദൈവവിളി ക്യാമ്പ് മണലിക്കാട് സെന്റ് ഫ്രാൻസിസ് അസ്സീസി മൈനർ സെമിനാരിയിൽ ആരംഭിച്ചു. കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺസിഞ്ഞോർ റോക്കി റോബി കളത്തിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൈനർ സെമിനാരി റെക്ടർ ഫാ.  തോമസ് കോളരിക്കൽ സ്വാഗതം ആശംസിച്ചു. രൂപത വൊക്കേഷൻ പ്രമോട്ടർ ഫാ. നോയൽ കുരിശിങ്കൽ ആമുഖ സന്ദേശം നൽകി. മൈനർ സെമിനാരി വൈസ് റെക്ടർ റവ.ഡോ. ബെന്നി ചിറമ്മൽ, ബ്രദർ ഷൈജു എന്നിവർ സംസാരിച്ചു. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി നൂറോളം ആൺകുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.