അന്താരാഷ്ട്ര വനിതാദിനാഘോഷം

കോട്ടപ്പുറം കിഡ്സിന്‍റെ ആഭിമുഖ്യത്തില്‍ 2024 മാര്‍ച്ച് 9 ശനിയാഴ്ച രാവിലെ 9.30ന് വികാസ് ആല്‍ബര്‍ട്ടൈന്‍ ആനിമേഷന്‍ സെന്‍ററില്‍  ലോകവനിതാദിനാചരണം സംഘടിപ്പിച്ചു.   വനിതാദിനാഘോഷം പരിപാടിയുടെ ഉദ്ഘാടനം സിനിമ & സീരിയല്‍ താരം ശ്രീമതി നിഷ സാരംഗ് നിര്‍വ്വഹിച്ചു.

കോട്ടപ്പുറം രൂപത ബിഷപ്പ് റൈറ്റ്. റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍  കിഡ്സ് ഡയറക്ടര്‍ റവ.ഫാ. പോള്‍ തോമസ് കളത്തില്‍ സ്വാഗതം ആശംസിച്ചു. മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ ശ്രീമതി ടി.കെ. ഗീത മുഖ്യപ്രഭാഷണം നടത്തി. കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ സംരംഭം ചെയ്യുന്ന സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ ഒന്നരകോടി രൂപ ലോണ്‍ വിതരണത്തിന്‍റെ ഉദ്ഘാടനം കെ.എസ്.ബി.സി.ഡി.സി ജനറല്‍ മാനേജര്‍ ശ്രീ. ജിതിന്‍ നിര്‍വ്വഹിച്ചു.  ഫെഡറല്‍ ബാങ്കിന്‍റെ സഹായത്തോടെ ഒരു കോടി രൂപയുടെ വായ്പാവിതരണം ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ശ്രീമതി വാഹീദ ബീഗം നിര്‍വ്വഹിച്ചു. 50% വിലയില്‍ എസ്.എച്ച്.ജി സ്ത്രീകള്‍ക്ക് വേണ്ടി ടൂവീലര്‍, തൈയ്യല്‍ മിഷ്യന്‍, ലാപ്ടൊപ്പ്,  മൈക്രോ അപ്പാരല്‍ ക്ലസ്റ്റര്‍ ജൈവഗ്രാമപദ്ധതി എന്നിവയുടെ ഉദ്ഘാടനം  നാഷ്ണല്‍ എന്‍.ജി.ഓ. കോണ്‍ഫിഡറേഷന്‍ കോ-ഓഡിനേറ്റര്‍ ശ്രീ. അനന്തുകൃഷ്ണന്‍ നിര്‍വ്വഹിച്ചു.  

കിഡ്സ് അസി. ഡയറക്ടര്‍മാരായ റവ. ഫാ. ബിയോണ്‍ തോമസ് കോണത്ത്, റവ. ഫാ. എബ്നേസര്‍ ആന്‍റണി കാട്ടിപ്പറമ്പില്‍,  കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ശ്രീമതി എല്‍സി പോള്‍, ശ്രീ. വി.എം. ജോണി, എല്‍.ഐ.സി. ഓഫ് ഇന്ത്യ ബ്രാഞ്ച് മാനേജര്‍ ശ്രീ. ഉണ്ണികൃഷ്ണന്‍ വി.വി., നബാഡ്, തൃശ്ശൂര്‍ ഡിഡിഎം ശ്രീ. സെബിന്‍ ആന്‍റണി, തന്മയ കോ-ഓഡിനേറ്റര്‍ ശ്രീമതി ജെസി ഡെന്നി,  കിഡ്സ് ആനിമേറ്റര്‍ ശ്രീമതി ലൈല സേവ്യര്‍, കെ.എല്‍.സി.ഡബ്ളിയു.എ. പ്രസിഡന്‍റ് ശ്രീമതി റാണി പ്രദീപ്, സ്റ്റെല്ലമാരീസ് കോളേജ് അസി. പ്രൊഫസര്‍ ശ്രീമതി പ്രീതി ഫ്രാന്‍സിസ്, കിഡ്സ് ഐ.ടി.ഐ, ടീച്ചര്‍ ശ്രീമതി. ബ്രിജീന എം.എസ്, കിഡ്സ് കരകൗശല വിഭാഗം ട്രെയ്നര്‍ ശ്രീമതി സുനിത, ശ്രീമതി റീത്താ റാഫീ എന്നിവര്‍ സന്നിഹിതരായിരുന്നു.
സ്ത്രികളെ സാമൂഹികമായും സാംസ്കാരികമായും സാമ്പത്തികമായും മുഖ്യധാരയിലെത്തിക്കുന്നതില്‍ കിഡ്സ് എന്നും പ്രതിജ്ഞാബദ്ധമാണ്. ജാതിമതഭേദമന്യേ ഏഴായിരത്തോളം സ്ത്രീകളുടെ സമഗ്രവികസനത്തിനുതകുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് കിഡ്സ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. വനിതാദിനാചരണത്തിന്‍റെ ഭാഗമായി മികച്ച സംരംഭക,  മികച്ച ജൈവ കര്‍ഷക, , എന്നിവരെ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.


 സ്വയം സഹായസംഘങ്ങളിലെ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിന് മാറ്റ് കൂട്ടി. യോഗത്തില്‍ അറുനൂറില്‍പരം സ്ത്രീകള്‍ പങ്കെടുത്തു. സ്വയം സഹായ സംഘങ്ങളിലെ സംരംഭങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചിരുന്നു.